Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sydney Beach

സി​ഡ്നി ഭീ​ക​രാ​ക്ര​മ​ണം; ഭീ​ക​ര​രി​ൽ ഒ​രാ​ൾ​ക്ക് ഇ​ന്ത്യ​ൻ ബ​ന്ധം

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ലെ ബോ​ണ്ടി ബീ​ച്ചി​ൽ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ ആ​ക്ര​മി​ക​ളി​ൽ ഒ​രാ​ൾ​ക്ക് ഇ​ന്ത്യ​ൻ ബ​ന്ധം. വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ​വ​രി​ൽ ഒ​രാ​ളാ​യ സാ​ജി​ദ് അ​ക്രം ഇ​ന്ത്യ​ൻ പൗ​ര​നാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി.

മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് ഓസ്ട്രേലിയയിലേക്ക് കു​ടി​യേ​റി​യ ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​ണ് സാ​ജി​ദ് അ​ക്ര​മെ​ന്ന് തെ​ല​ങ്കാ​ന പോ​ലീ​സ് അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​നി​ടെ ഇ​യാ​ൾ ഓ​സ്ട്രേ​ലി​യ​ൻ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റ് മ​രി​ച്ചി​രു​ന്നു.

സാ​ജി​ദ് അ​ക്രം(50) ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​ണെ​ന്നും 1998 ന​വം​ബ​റി​ൽ സ്റ്റു​ഡ​ന്‍റ് വീ​സ​യി​ലാ​ണ് ഓ​സ്‌​ട്രേ​ലി​യ​യി​ലേ​ക്ക് കു​ടി​യേ​റി​യ​തെ​ന്നും തെ​ല​ങ്കാ​ന ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് പ​റ​ഞ്ഞു. ഏ​ക​ദേ​ശം 27 വ​ർ​ഷ​മാ​യി ഇ​യാ​ൾ ഓ​സ്‌​ട്രേ​ലി​യ​യി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

2022 ലാ​ണ് അ​ക്രം അ​വ​സാ​ന​മാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. ഇ​ന്ത്യ​ൻ പാ​സ്‌​പോ​ർ​ട്ട് ആ​ണ് ഇ​ദ്ദേ​ഹം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​യാ​ളു​ടെ മ​ക​നും ഭീ​ക​ര​ക്ര​മ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

Latest News

Corehub Up